SignIn
Kerala Kaumudi Online
Friday, 29 March 2024 12.52 PM IST

പന്നിയങ്കരയിൽ ടോൾ പിരിവ്: സ്വകാര്യ ബസുകൾ വീണ്ടും ട്രിപ്പ് മുടക്കി സമരം ആരംഭിച്ചു

toll

വടക്കഞ്ചേരി: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ ബുധനാഴ്ച മുതൽ പൊലീസ് സംരക്ഷണത്തോടെ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് സ്വകാര്യ ബസുകാർ ട്രിപ്പ് മുടക്കി സമരത്തിന് തുടക്കം കുറിച്ചു. ബസുകൾ സർവീസ് നിർത്തിയതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. വിവിധ റൂട്ടുകളിലുള്ള 140 ലധികം സ്വകാര്യ ബസുകളാണ് പന്നിയങ്കര ടോൾ കേന്ദ്രം വഴി കടന്നുപോകുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രാ ക്ലേശം പരിഹരിക്കാൻ പര്യാപ്തമല്ല.

ടോൾ കേന്ദ്രത്തിന് സംരക്ഷണമൊരുക്കാൻ വടക്കഞ്ചേരി ഇൻസ്‌പെക്ടർ എ.ആദംഖാന്റെ നേതൃത്വത്തിൽ മുപ്പതോളം പൊലീസുകാർ പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. ടോൾ പിരിവ് ആരംഭിച്ചതോടെ ബസുകാർ യാതൊരുവിധ സംഘഷർത്തിനും നിൽക്കാതെ സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. സ്വകാര്യബസുകൾക്ക് ഇപ്പോഴുള്ള ടോൾ വളരെ കൂടുതലാണെന്നും ഇളവ് വേണമെന്നുമാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. ഇത് ചൂണ്ടിക്കാട്ടി ബസുടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 20ന് ഹർജി പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, BUS, TOLL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.