SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.12 AM IST

ഞാൻ മരിച്ചിട്ടില്ല; പണമുണ്ടാക്കാനാണെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം,​ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്; വ്യാജവാർത്തയിൽ പ്രതികരിച്ച് കുളപ്പുള്ളി ലീല

kulapulli-leela

താൻ മരിച്ചിട്ടില്ലെന്നും ജീവനോടെ തന്നെയുണ്ടെന്നും പ്രതികരിച്ച് നടി കുളപ്പുള്ളി ലീല. കഴിഞ്ഞ ദിവസമാണ് കുളപ്പുള്ളി ലീല മരിച്ചുവെന്ന തരത്തിൽ വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. പണമുണ്ടാക്കാൻ കക്കാൻ പോയാലും ആരെയും ഇങ്ങനെ കൊല്ലരുതെന്നും പറയാനുള്ളതെല്ലാം അധികം വൈകാതെ ഒരു വീഡിയോയിലൂടെ പറയാമെന്നും അവർ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

'വിഡീയോ ആരെങ്കിലുമൊക്കെ കാണാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേർ വിളിച്ചു. എന്റെ നാട്ടിൽ നിന്നൊക്കെ ആളുകൾ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാൻ മടുത്തു.

എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകൾക്ക് ഇടയിലും ഓടിയെത്തി ഞാൻ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്. എന്നെ നേരിട്ട് അറിയാവുന്ന ഒരാൾ വരെ ഇതെടുത്ത് പോസ്റ്റ് ചെയ്തു. എന്നെ ഒന്ന് വിളിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നല്ലോ.

പലരും പൊലീസിൽ പരാതി കൊടുക്കാൻ പറഞ്ഞു. പക്ഷേ ഞാൻ പരാതി നൽകാനൊന്നും പോണില്ല. പറയാൻ ഉള്ളത് ഞാനൊരു വീഡിയോയിലൂടെ പറയാം. 72 വയസ്സുള്ള എന്നെ പറ്റിയാണ് ഇങ്ങനെ ഒരു തലക്കെട്ട് ഇട്ട് വിഡിയോ കൊടുത്തിരിക്കുന്നത്. ആളെ കൂട്ടാൻ കാശുണ്ടാക്കണമെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്." ലീല പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM NEWS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.