പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിനോടുള്ള ഇഷ്ടം വാക്കിൽ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തത്തമംഗലം മാങ്ങോട് സ്വദേശിയായ ബൈജു. ഇന്നലെയായിരുന്ന ബൈജുവിന്റെ വിവാഹം. പ്രൈവറ്റ് വാഹനങ്ങളെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി ബസിനെയാണ് കല്യാണ വാഹനമായി ബൈജു അണിയിച്ചൊരുക്കിയത്. വർഷങ്ങളായി ട്രാൻസ്പോർട്ട് ബസിലുള്ള യാത്രയും ഇഷ്ടവുമാണ് കല്യാണത്തിനും ആനവണ്ടി ഉപയോഗിക്കാൻ ബൈജുവിനെ പ്രേരിപ്പിച്ചത്. മുന്നിൽ നെറ്റിപ്പട്ടം, വാഴ, പനംനൊങ്ക് എന്നിവ ഉപയോഗിച്ച് വളരെ വ്യത്യസ്തമായാണ് ബസിനെ അലങ്കരിച്ചത്. കല്യാണത്തിന് എത്തിയവർക്കിത് ഏറെ അത്ഭുതകരമായ കാഴ്ചയായിരുന്നു.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബൈജുവിന് ജോലി ആവശ്യത്തിനായി പല ജില്ലകളിലേക്കും യാത്ര ചെയ്യേണ്ടതായി വരും. ഇത്തരം വേളകളിൽ ഏക ആശ്രയം കെ.എസ്.ആർ.ടി.സി ബസാണെന്നും മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് സുരക്ഷിതത്വം കൂടുതലാണെന്നും ബൈജു പറഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസുള്ള സ്ഥലങ്ങളിലേക്കെല്ലാം അതിൽ മാത്രമേ ഇന്നുവരെ യാത്ര ചെയ്തിട്ടുള്ളൂ. കൂടാതെ വളരെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് തന്നാലാകുന്ന ചെറിയ സഹായം കൂടിയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്തതെന്നും ബൈജു പറഞ്ഞു. അച്ഛനും അമ്മയും അനിയനുമടങ്ങുന്ന കുടുംബം ആനവണ്ടി ഫാനാണ്. ബൈജുവിന്റെ ജീവിത പങ്കാളിയായെത്തിയ മുതലമട പള്ളം സ്വദേശി സുസ്മിതയ്ക്കും യാത്ര ചെയ്യാൻ ഏറെ ഇഷ്ടം ആനവണ്ടി തന്നെ.
വർഷങ്ങളായി കല്യാണാവശ്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി ബസ് വാടകയ്ക്ക് കൊടുക്കാറുണ്ട്. ബസിനോട് കൂടുതൽ ഇഷ്ടമുള്ളവരും ജീവനക്കാരുടെ പരിചയക്കാർ വഴിയുമാണ് ഇത്തരത്തിൽ കല്യാണ വാഹനമായി ബസ് പോകാറുള്ളത്. അഞ്ചര മണിക്കൂറിന് 10,500 രൂപയാണ് വാടക ഈടാക്കാറുള്ളത്. കെ.എസ്.ആർ.ടി.സി ചിറ്റൂർ ഡിപ്പോ