SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.47 AM IST

ഒമർ ലുലു ചിത്രം നല്ല സമയം

omar

ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ 27ന് ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലായി ആരംഭിക്കും. നാലു പുതുമുഖ നായികമാരാണ് പ്രധാന വേഷത്തിൽ. ഒറ്റ രാത്രിയിൽ നടക്കുന്ന ഫൺ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റെക്കോർഡിങ് നടന്നു. ഒമർ ലുലു സംഗീത സംവിധാനം ചെയ്യുന്ന ഗാനം കൂടിയാണത്. ഗാനം ആലപിച്ചിരിക്കുന്നത് അഭയ ഹിരൺമയി ആണ് .ഒമർ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം.കെ.ജി.സി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിർമ്മാണം.അതേസമയം ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ അടുത്ത ഷെഡ്യൂൾ ഉടൻ പുനരാരംഭിക്കും. കണ്ണൂരിൽ ആയിരുന്നു ആദ്യ ഘട്ട ചിത്രീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OMAR LULU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.