ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിനുശേഷം അതിഥി വേഷത്തിൽ വീണ്ടും സൂര്യ. സുരരൈ പോട്ര് ഹിന്ദി റീമേക്കിലാണ് സൂര്യ അതിഥി വേഷത്തിൽ എത്തുന്നത്. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ്കുമാർ ആണ് നായക വേഷത്തിൽ എത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമ്മാണം. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്ടൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ മോഹൻ ബാബു, കരുണാസ്, പരേഷ് റാവൽ, ഉർവശി എന്നിവരായിരുന്നു മറ്റു താരങ്ങൾ. ഒ.ടി.ടി റിലീസായാണ് സുരരൈ പോട്ര് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |