കുഞ്ചാക്കോ ബോബൻ,ആസിഫ് അലി, ടൊവിനോ തോമസ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ നരേൻ . കുഞ്ചാക്കോ ബോബനൊപ്പം നരേൻ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ആസിഫ്, ടൊവിനോ എന്നിവരോടൊപ്പം ആദ്യമാണ്. അപർണ ബാലമുരളി,തൻവി റാം, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് പുരോഗമിക്കുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ എത്തിയ തൻവി റാം ഇതാദ്യമായാണ് ടൊവിനോയുടെ നായികയാവുന്നത്. ജൂൺ 20ന് കുഞ്ചാക്കോ ബോബൻ ജോയിൻ ചെയ്യുമെന്നാണ് വിവരം. 2403 എഫ് .ടി എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയ പേര്. ആസിഫ് അലിയുടെ രംഗങ്ങൾ തൊടുപുഴയിലാണ് ചിത്രീകരിക്കുക. അറുപതു ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. കേരളത്തെ ന
ടുക്കിയ പ്രളയ ദുരന്തം ആണ് ചിത്രത്തിന്റെ പ്രമേയം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നി
ർമിക്കുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് ജോൺ മന്ത്രിക്കലിനൊപ്പം സംവിധായകൻ ജൂഡ് അന്തോണി ജോസഫും ചേർന്നാണ് രചന. എഡിറ്റർ മഹേഷ് നാരായണൻ, സംഗീതം ഷാൻ റഹ്മാൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. എൻ.എം ബാദുഷ ആണ് പ്രോജക്ട് ഡിസൈനർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |