കൊച്ചി: സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതോ അതിനായി ശ്രമിക്കുന്നതോ ആണ് 'മീ ടൂ' എങ്കിൽ താനത് ചെയ്തിട്ടില്ലെന്ന് നടൻ വിനായകൻ പറഞ്ഞു. ഗുരുതരമായ കുറ്റത്തിന് മീ ടൂ എന്ന ഉൗളപ്പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണ്. ഒരു സിനിമയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ. പല മീ ടൂ കേസുകളിലും താനുണ്ടെന്ന പ്രചാരണം തെറ്റാണ്.
ഏതാനും മാസം മുമ്പ് വാർത്താസമ്മേളനത്തിൽ ഒരു പെൺകുട്ടിയോട് താൻ പറഞ്ഞതിൽ അവർക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നു. വിഷമമില്ലെങ്കിൽ ഖേദം പിൻവലിക്കുന്നുവെന്ന് വിനായകൻ പറഞ്ഞതിനെ മാദ്ധ്യമപ്രവർത്തകർ ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |