അന്നമനട: എസ്.എൻ.ഡി.പി അന്നമനട സൗത്ത് ശാഖ കുമാരനാശാൻ കുടുംബയോഗം അന്നമനട കിഴക്കേ അമ്പലനടയിൽ പണി തീർത്തിട്ടുള്ള ശ്രീനാരായണഗുരു ക്ഷേത്രം സമർപ്പണവും പ്രതിഷ്ഠയും 19ന് രാവിലെ 11.14നും 12.04നും മദ്ധ്യേ നടക്കും. കാരുമാത്ര ഗുരുപദം ഡോക്ടർ വിജയൻ തന്ത്രികൾ കാർമികത്വം വഹിക്കും. ചടങ്ങിൽ എസ്.എൻ.ഡി.പി മാള യൂണിയൻ ഭാരവാഹികളായ പി.കെ. സാബു, സി.ഡി. ശ്രീലാൽ, രജീഷ് മാരിയ്ക്കൽ, കെ.ബി. രാജേഷ് എന്നിവർ പങ്കെടുക്കും. പ്രതിഷ്ഠാ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും.
തൃശൂർ: അന്തർദേശീയ വേദികളിലെ തകിൽവാദനത്തിലൂടെ കേരളത്തിന്റെ വാദ്യപ്പെരുമ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയായിരുന്നു തകിൽ വിദ്വാനായ ആലപ്പുഴ ആർ. കരുണാമൂർത്തിയെന്ന് സംഗീതനാടക അക്കാഡമി സെക്രട്ടറി കെ. ജനാർദ്ദനൻ പറഞ്ഞു.
തകിൽവാദനത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തി. തകിലിൽ കീർത്തനങ്ങൾ വായിച്ച് ആസ്വാദക ഹൃദയം കീഴടക്കി. 2009ൽ സംഗീത നാടക അക്കാഡമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |