ന്യൂഡൽഹി: സുപ്രീംകോടതി ജസ്റ്റിസ് എം. ആർ. ഷായ്ക്ക് ഹിമാചൽ പ്രദേശിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എയർ ആംബുലൻസിൽ ഡൽഹിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നതായും വീഡിയോ സന്ദേശത്തിൽ ജസ്റ്റിസ് ഷാ അറിയിച്ചു. തീർത്ഥാടനത്തിനാണ് ജസ്റ്റിസ് ഷാ ഹിമാചൽ പ്രദേശിൽ എത്തിയത്.
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഷാ 2018 നവംബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്. അടുത്ത മേയ് 25 ന് വിരമിക്കും.