SignIn
Kerala Kaumudi Online
Thursday, 18 August 2022 7.54 AM IST

ജി.എസ്.ടി നികുതി പരിഷ്കരണ കമ്മിറ്റി യോഗം ഇന്ന്

gst

തിരുവനന്തപുരം: ദേശീയ ജി.എസ്.ടി നികുതി പരിഷ്കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അദ്ധ്യക്ഷൻ.

സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഇൗ മാസം നിറുത്താനിരിക്കെ നികുതി പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിന് ഏറെ പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശകൾക്കാവും കമ്മിറ്റി മുൻഗണന നൽകുകയെന്നാണ് സൂചന. എന്നാൽ ഇതുമൂലം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുൻഗണന നൽകണമെന്ന റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്ദ്ധരുടേയും റിപ്പോർട്ടുകളും കമ്മിറ്റി പരിഗണിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.