തളിപ്പറമ്പ്: കോൺഗ്രസ് മന്ദിരം തകർത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ടി.ജനാർദ്ദനൻ, എ.ഡി.സാബൂസ്, മനോജ് കൂവേരി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, അഡ്വ. ടി.ആർ. മോഹൻദാസ്, അഡ്വ. സക്കരിയ കായൽ, പി.കെ.സരസ്വതി, തുടങ്ങിയവർ പ്രസംഗിച്ചു. എം.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.എൻ. ആന്തൂരാൻ സ്വാഗതം പറഞ്ഞു. സി.പി.എം കാർ അടിച്ച്തകർത്ത പ്രിയദർശിനി മന്ദിരത്തിന് സമീപത്ത് നിന്ന് പ്രകടനമായാണ് പ്രവർത്തകർ തളിപ്പറമ്പ കോൺഗ്രസ് ഓഫിസിന് സമീപം എത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഒരു സംഘം സി.പി.എം പ്രവർത്തകർ കോൺഗ്രസ് മന്ദിരം അടിച്ചുതകർക്കുകയും യൂത്ത് കോൺഗ്രസ് നേതാവിന്റെ സ്കൂട്ടർ കത്തിക്കുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |