SignIn
Kerala Kaumudi Online
Friday, 19 April 2024 9.06 AM IST

ആൾക്കാർ കുറ്റം പറയുന്നത് കാര്യമാക്കേണ്ട: എം.എ. യൂസഫലി

yusafali
ആൾക്കാർ കുറ്റം പറയുന്നത് കാര്യമാക്കേണ്ട

തിരുവനന്തപുരം: ലോക കേരളസഭയെപ്പറ്റി ചിലർ കുറ്റംപറയുമെന്നും അത് കാര്യമാക്കേണ്ടെന്നും വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിൽ ആശംസയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്താണെന്നൊക്കെ ചിലർ പറയും. ആ പൈസ ഞാനും രവിപിളളയും ആസാദ് മൂപ്പനും വിചാരിച്ചാൽ അടയ്‌ക്കാവുന്നതേ ഉളളൂ. പ്രവാസികളെ സർക്കാർ വിളിച്ച് വരുത്തി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്‌ട്രീയക്കാരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രവാസികൾ. കുടുംബം പുലർത്തുന്നതിനൊപ്പം കേരളത്തിന് വേണ്ടിയും ഒരുഭാഗം മാറ്റിവയ്‌ക്കുന്നവരാണ് പ്രവാസികൾ. കേരളത്തിന് വേണ്ടി പ്രവാസികൾക്ക് എന്ത് ചെയ്യാൻ സാധിക്കും, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം,ഭാവി തലമുറയ്‌ക്ക് ജോലി കൊടുക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാകും ഇത്തവണത്തെ ലോക കേരളസഭ ചർ‌ച്ച ചെയ്യുന്നതെന്നും യൂസഫലി പറഞ്ഞു. എഴുതിക്കൊണ്ടുവന്ന് വായിച്ചതല്ല ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ് താൻ പറഞ്ഞതെന്ന് സൂചിപ്പിച്ചാണ് യൂസഫലി പ്രസംഗം അവസാനിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YUSAFF ALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.