ന്യൂഡൽഹി : ജൂലായ് 28 മുതൽ ആഗസ്റ്റ് എട്ടുമുതൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യൻ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. പുരുഷ വനിതാ വിഭാഗങ്ങളിലായി പത്ത് മലയാളി താരങ്ങൾ ടീമിൽ ഇടം നേടി.
ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് ഇന്ത്യയുടെ കുന്തമുന.കഴിഞ്ഞ ദിവസം ഹെൽസിങ്കിയിൽ പുതിയ ദേശീയ റെക്കാഡ് കുറിച്ച് നീരജ് മത്സരരംഗത്തേക്ക് തിരിച്ചുവന്നിരുന്നു. തജീന്ദർപാൽ സിംഗ് ടൂർ,അവിനാഷ് സാബ്ലെ,മൻപ്രീത് കൗർ.അന്നുറാണി തുടങ്ങിയവർ ടീമിലുണ്ട്. പുരുഷ ജാവലിൻ,ട്രിപ്പിൾ ജമ്പ് എന്നീയിനങ്ങളിൽ മൂന്ന് പേരെ വീതം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായി അത്ലറ്റിക്സ് അംഗങ്ങളുടെ ക്വാട്ട വർദ്ധിപ്പിക്കണമെന്ന് ഒളിമ്പിക് അസോസിയേഷൻ ഒഫ് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു.
എം.ശ്രീശങ്കർ,മുഹമ്മദ് അനീസ്(ലോംഗ് ജമ്പ്),അബ്ദുള്ള അബൂബക്കർ,എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്),അമോജ് ജേക്കബ്,നോഹ് നിർമൽ ടോം,മുഹമ്മദ് അജ്മൽ(4x400 മീറ്റർ റിലേ),ആൻസി സോജൻ(ലോംഗ് ജമ്പ്),എം.വി ജിൽന,എൻ.എസ് സിമി(4x100 മീറ്റർ റിലേ) എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |