തിരുവനന്തപുരം: മണ്ണിനെ നാളെയ്ക്കായി സംരക്ഷിക്കുന്നതിന്റെ പ്രധാന്യം വിശദീകരിച്ച് സേവ് സോയിൽ മുദ്രാവാക്യവുമായി ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു നടത്തുന്ന ബൈക്ക് റാലിയുടെ ഭാഗമായി കേരളത്തിലെ റാലിക്ക് ഇന്ന് തുടക്കമാകും.
തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെയാണ് ഇഷ വോളന്റിയർമാർ റാലി നടത്തുന്നത്. രാവിലെ 10ന് കവടിയാർ കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന റാലി തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഫ്ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്ത് നിന്ന് മൈസൂർ വഴിയാണ് കോയമ്പത്തൂരിലേക്കുള്ള യാത്ര. ഈവർഷം മാർച്ച് മുതലാണ് സേവ് സോയിൽ ആഗോള മുന്നേറ്റത്തിന്റെ പ്രചരണാർത്ഥം സദ്ഗുരു ബൈക്ക് റാലി ആരംഭിച്ചത്. 26 രാജ്യങ്ങളിലൂടെയാണ് സദ്ഗുരു ബൈക്കിൽ സഞ്ചരിക്കുന്നത്. യൂറോപ്പ്,ഗൾഫ് രാജ്യങ്ങളിലൂടെയുള്ള യാത്ര ഇതിനോടകം പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |