കാഞ്ഞങ്ങാട്: മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പേരിൽ വനവാസി ഊരുകളിൽ പഠന ഗവേഷണ, മാദ്ധ്യമ - സാമൂഹ്യ പ്രവർത്തകർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര അവകാശ സംരക്ഷണ സമിതി 24ന് രാവിലെ 11 മണിക്ക് കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .വനവാസി ഊരുകളിൽ ദുരിതങ്ങൾ കൂടുതലുള്ളപ്പോഴാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം കാണപ്പെടുന്നത്.. ഗോത്ര അവകാശ സംരക്ഷണ സമിതി കണ്ണൂർ വിഭാഗ് സംയോജകും സംസ്ഥാന സമിതി അംഗമായ ഷിബു പാണത്തൂർ, സംസ്ഥാന സമിതി അംഗം പി. രാധാകൃഷ്ണൻ, കേരള ആദിവാസി വികസന കേന്ദ്രം ജില്ലാ ഗോത്രകല പ്രമുഖ് സി.പി. രാമൻ കുറ്റിക്കോൽ, എസ്. ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഡി. ഭരതൻ, ജില്ലാ പ്രസിഡന്റ് ഈശ്വര നായ്ക്ക്, ജനറൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, എൻ.പി. നാരായണൻ, എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |