കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി അതിവേഗ പോക്സോ കോടതി ജഡ്ജി ഉഷ നായരാണ് ശിക്ഷ വിധിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിക്ക് ആദ്യഭാര്യയിൽ രണ്ടു മക്കളുമുണ്ട്. പിന്നീട്, രണ്ടാം ഭാര്യയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ആദ്യം തൃക്കുന്നപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഓച്ചിറ പൊലീസിന് കൈമാറി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |