കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിന് സമീപം മായനാട് താഴെവയൽ പ്രദേശത്തെ ഏഴു വയസുകാരനാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്.
പനിക്കൊപ്പം വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗബാധയാണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .വീട്ടിൽ മറ്റാർക്കും അസുഖമില്ല. രണ്ടാഴ്ച മുമ്പ് മായനാട് ഭാഗത്തെ വീട്ടിലെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പ്രദേശത്തെ വെള്ളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |