SignIn
Kerala Kaumudi Online
Friday, 19 August 2022 2.06 PM IST

ഗാർഡൻ ഫ്രഷ് കഞ്ചാവ് നൽകാൻ വീട്ടിൽ തന്നെ നട്ടുവളർത്തി, പിടിച്ചെടുത്തത് ഒരുമീറ്റർ നീളമുള്ള കഞ്ചാവ് ചെടി

kanjavu

ആലപ്പുഴ: വീട്ടുമുറ്റത്ത് വളർത്തിയ കഞ്ചാവ് ചെടിയും അഞ്ച് കിലോ ചന്ദനത്തടിയുമായി യുവാവ് പിടിയിൽ. കലവുരിൽ ലെപ്രസിക്ക് സമീപം നമ്പുകുളങ്ങരവെളി ദീപുമോനാണ് (34) പിടിയിലായത്. വീട്ടുമുറ്റത്ത് വളർത്തിയ ഒരുമീറ്റർ നീളമുള്ള കഞ്ചാവ് ചെടി പിടിച്ചെടുത്തു. 1000 പായ്ക്കറ്റ് ഹാൻസും ചന്ദനത്തടിയും ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടി.

ജില്ലാ പൊലീസ് മേധാവി ജെ. ജെയ്ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. മാസങ്ങളായി ഇയാൾ മദ്യത്തിന്റെയും ലഹരി പദാർത്ഥങ്ങളുടെയും വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാർക്കോട്ടിക് സെൽ ഡിവൈ എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലുളള മണ്ണഞ്ചേരി സി.ഐ മോഹിത്, എസ്.ഐ കെ.ആർ. ബിജു എന്നിവരാണ് പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെയ്തതിൽ ഇയാളിൽ നിന്ന് മദ്യവും മറ്റ് ലഹരി വസ്തുക്കളും വാങ്ങുന്നവരെയും ഇവ എത്തിച്ച് കൊടുക്കുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും എം.കെ. ബിനുകുമാർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, YOUNG MAN, ARRESTED, GROWING CANNABIS, ATHOME, ALAPUZHA, DEEPUMON
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.