പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ചിറ്റൂർ മിനി വാട്ടർ സപ്ളേ സ്കീം പദ്ധതി പ്രകാരം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2010ൽ നിർമ്മിച്ച കുറുപ്പൻകാല കുടിവെള്ള പദ്ധതി നിശ്ചലമായിട്ട് പതിനൊന്ന് വർഷം. അന്നത്തെ എം.എൽ.എയായിരുന്ന ജെ. അരുന്ധതിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്.
കുറുപ്പൻകാലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ വ്യക്തി ബ്ലോക്കിന് സംഭാവനയായി നൽകിയ 30 സെന്റ് സ്ഥലത്താണ് പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമ്മിച്ചത്. പമ്പ് ഹൗസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളം ഇപ്പോഴും എത്തിക്കുന്നത് ഇതേ ടാങ്കിൽ നിന്നാണ്. ഇതോടനുബന്ധിച്ച് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പുകളും ടാപ്പുകളും സ്ഥാച്ചെങ്കിലും നാളിതുവരെ ഒരു തുള്ളി വെള്ളം ഈ പാവങ്ങൾക്ക് ലഭിച്ചിട്ടില്ല.
പരാതികളും നിവേദനങ്ങളും ധാരാളം നൽകിയെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |