കൊച്ചി: റൂഫ്ടോപ്പ് സൗരോർജ പ്ളാന്റുകൾക്കിണങ്ങിയ സാങ്കേതികവിദ്യയുള്ള സോൾസ്മാർട്ട് ഓൺ ഗ്രിഡ് സോളാർ ഇൻവെർട്ടർ പുറത്തിറക്കി വി-ഗാർഡ്. മികച്ച വൈദ്യുതി ഉത്പാദനക്ഷമത ഉറപ്പുനൽകുന്ന ഇൻവെർട്ടർ മുഖേന ഉത്പാദനം തത്സമയം നിരീക്ഷിക്കാനുമാകും.
ഡേറ്റ ഒരുമാസം വരെ സൂക്ഷിക്കാനും ബ്ളൂടൂത്ത്/വൈ-ഫൈ വഴി മൊബൈൽ ആപ്പിലൂടെ അറിയാനുമുള്ള സംവിധാനം, ടച്ച് കൺട്രോൾ, ആപ്പ് നിരീക്ഷണ സംവിധാനം എന്നിവയുമുണ്ട്. സിംഗിൾ, ത്രീ ഫേസുകളിൽ ഇൻവെർട്ടറുകൾ ലഭിക്കും. 10 വർഷം വാറന്റിയുമുണ്ട്. മൈനസ് 25 ഡിഗ്രി മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഇൻവെർട്ടർ പ്രവർത്തിക്കുമെന്ന് വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |