തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റായി പി.വെങ്കിട്ടരാമ അയ്യരെയും(ആലപ്പുഴ) സെക്രട്ടറി ജനറലായി എസ്.എസ്.മനോജിനെയും (തിരുവനന്തപുരം), ട്രഷററായി പി.ജെ.ജയ്സണെയും(കോട്ടയം), വൈസ് പ്രസിഡന്റുമാരായി ജി.ജയ്പാൽ, പാപ്പനംകോട് രാജപ്പൻ, അജിത് കെ.മാർത്താണ്ഡൻ, ടോമി പുലിക്കാട്ടിൽ, ക്യാപ്ടൻ തോമസ് പി.കുര്യൻ, അനിൽകുമാർ വികാസ് എന്നിവരെയും തിരഞ്ഞെടുത്തു.
സെക്രട്ടറിമാരായി പി.മാധവൻകുട്ടി, രാജൻനായർ, കെ.എം.നാസറുദ്ദീൻ, ബി.സന്തോഷ്കുമാർ, കെ.എസ്.സച്ചുലാൽ, അഡ്വ.സതീഷ് വസന്ത്, വി.രവീന്ദ്രൻ എന്നിവരും സെക്രട്ടേറിയറ്റംഗങ്ങളായി ബി.വിജയകുമാർ, വി.എൽ.സുരേഷ്കുമാർ, ജെ.എസ്.പ്രകാശ്, എം. ബി.ഷഫീക്ക് കല്ലിങ്കൽ, കെ.ഗിരീഷ് കുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സമ്മേളനം കോൺഫെഡറേഷൻ ദേശീയ അദ്ധ്യക്ഷൻ ബി.സി.ഭാർട്ടിയ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |