വർക്കല :ആട് മോഷണ കേസിൽ ഒളിവിലായിരുന്ന മൂന്നുപേരെ വർക്കല പൊലീസ് അറസ്റ്റുചെയ്തു.
ചിലക്കൂർ വള്ളക്കടവ് കുളത്തിൽ ഹൗസിൽ ഷാജി (29) , ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിൽ
സബീർ (38), ഐക്കര വീട്ടിൽ അല്ലമീൻ എന്ന അല്ലു (31)എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വർക്കല കോട്ടുമൂല തൊട്ടിപ്പാലം കനാൽ പുറമ്പോക്ക് വീട്ടിൽ സൈനുദ്ദീൻ (37), ചെറുകുന്നം ചരുവിൽ പുത്തൻ വീട്ടിൽ സാദത്ത് (40), ചിലക്കൂർ കനാൽ പുറമ്പോക്ക് വീട്ടിൽ സിദ്ധിക്ക് (29),നാവായിക്കുളം നൈനാൻകോണം ഷമീർ മൻസിലിൽ ഷമീം (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, എസ്.എച്ച്.ഒ പ്രശാന്ത്, എസ്.ഐ.രാഹുൽ, പൊലീസുകാരായ സനൽ, ഷജീർ, ശ്രീജിത്ത്, പ്രശാന്ത്, ഷിറാസ് എന്നിവരുൾപ്പെട്ട സംഘമാണ്പ്രതികളെ പിടികൂടിയത്.
ഫോട്ടോ - ആട് മോഷണ കേസിൽ അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |