SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.47 PM IST

മാടക്കടയിൽ മാലിന്യ നിക്ഷേപമെന്ന് പരാതി

madakkada

കോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ പ്രവർത്തനമില്ലാതെ നശിക്കുന്ന മാടക്കട മാലിന്യ നിക്ഷേപ കേന്ദ്രമായും, ഇഴജന്തുക്കളുടെ താവളമായും മാറുന്നു. പഞ്ചായത്തിന്റെ സ്ഥലത്ത് മുൻപ് ഇവിടെ നാലോളം സ്വകാര്യ വ്യക്തികൾ കച്ചവടം നടത്തിയിരുന്നു. മുൻപ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുൻഭാഗത്തായിരുന്ന മാടക്കട കെ.എസ്. ആർ.ടി.സി ഡിപ്പോ വന്നതോടെ ഡിപ്പോയുടെ വർക്ക് ഷോപ്പിന്റെ പിൻഭാഗത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ നാലുവർഷങ്ങളായി ഇവിടെ ആരും കച്ചവടം നടത്താതെ വന്നതോടെ ഇതിന്റെ ചുറ്റിലും പിൻഭാഗത്തും മാലിന്യം നിക്ഷേപിക്കാൻ തുടങ്ങി. മാടക്കട ഇപ്പോൾ ഇഴജന്തുക്കളുടെ താവളമാണ്. ബസ് സ്റ്റാൻഡിൽ ബസിറങ്ങി ആനക്കൂട് റോഡിലെ വിവിധ സർക്കാർ ഓഫീസുകളിലേക്ക് പോകുന്നവർ ഇതിനു സമീപത്തുകൂടിയാണ് പോകുന്നത്. ഉപയോഗമില്ലാത്ത കിടക്കുന്ന മാടക്കട ഇപ്പോൾ നശിക്കുകയാണ്. മാടക്കട ബസ് സ്റ്റാൻഡിൽ നിന്നും നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ.ബഷീർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.