ആലപ്പുഴ:പത്ത് മാസം മുമ്പ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയ
പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കുത്തിയതോട്, അരൂർ പൊലീസ്
സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടംതുരുത്ത് രണ്ടാം വാർഡ് കൊടിയനാട്ട്
വീട്ടിൽ ഗോഡ് വിനെ (25)യാണ് കുത്തിയതോട് എസ്.എച്ച്.ഒ സനോജിന്റെ നേതൃത്വത്തിൽ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. റിമാൻഡിലായ പ്രതിയെ ആലപ്പുഴ സബ്ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |