തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ബി - ടു - ബി ട്രേഡ് ഷോ ആയ ഹൈദരാബാദ് ജുവലറി ഫെയറിന്റെ പവർ ഒഫ് യംഗ് പുരസ്കാരത്തിന് ഭീമാ ജുവലറി ഓൺലൈൻ മാർക്കറ്റിംഗ് വിഭാഗം മേധാവി നവ്യ സുഹാസ് അർഹയായി. ജുവലറി രംഗത്തെ യുവ പ്രതിഭകളുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് പവർ ഒഫ് യംഗ് പുരസ്കാരം. സാധാരണ ആഭരണ പരസ്യങ്ങളിൽ നിന്നു വിഭിന്നമായി ഒരു ട്രാൻസ്ജെൻഡർ വനിതയുടെ ചിന്തകളെയും പ്രതീക്ഷകളെയും ദൃശ്യവത്കരിച്ചത് ഉൾപ്പെടെയുള്ള നൂതന ആശയങ്ങളാണ് നവ്യയെ ബഹുമതിക്ക് അർഹയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |