SignIn
Kerala Kaumudi Online
Thursday, 25 April 2024 9.36 AM IST

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2: അപേക്ഷ നിരസിക്കപ്പെട്ടവർക്ക് വീണ്ടും അവസരം

p

തിരുവനന്തപുരം: ആരോഗ്യ/മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് 527/2019 (നേരിട്ടുള്ള നിയമനം), 553/2019 (പട്ടികജാതി/പട്ടികവർഗ്ഗം), 597/2019 മുതൽ 603/2019 വരെ (എൻ.സി.എ) കാറ്റഗറി നമ്പറുകൾ പ്രകാരം 2020 നവംബർ 10നും 55/2018 മുതൽ 57/2018വരെ (എൻ.സി.എ) കാറ്റഗറി നമ്പറുകൾ പ്രകാരം 2019 ഡിസംബർ 20നും നടന്ന പൊതുപരീക്ഷകളിൽ ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് യോഗ്യതയാണ് എന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുകയും പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുമായി സപ്ലിമെന്ററി പരീക്ഷ 29ന് നടത്തും. ഈ തീയതികളിൽ നടന്ന പൊതുപരീക്ഷ എഴുതിയിട്ടുള്ള ഉദ്യോഗാർത്ഥികളെ അവർ അപേക്ഷിച്ച എല്ലാ കാറ്റഗറികളിലും (നിരസിക്കപ്പെട്ടതുൾപ്പടെ) പങ്കെടുത്തതായി കണക്കാക്കി തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ പരിഗണിക്കും. അങ്ങനെയുള്ളവർ ഹാൾടിക്കറ്റ് ലഭിച്ചാലും 29ന് നടക്കുന്ന സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കരുത്.

പത്താംതലം: എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം

പത്താംതലം പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ (2022 മെയ് 15, മെയ് 28, ജൂൺ 11, ജൂൺ 19, ജൂലായ് 2) പരീക്ഷയെഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികളിൽ അന്നേ ദിവസം ഗവ. അംഗീകൃത സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവ നടത്തിയ പരീക്ഷകളുള്ളവർ, അപകടത്തെത്തുടർന്ന് ചികിത്സയിലുള്ളവർ, കൊവിഡ് ബാധിതർ, പരീക്ഷാ ദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവർ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാത്തവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം 24ന് മുമ്പ് അപേക്ഷ സമർപ്പിക്കുന്നവർക്ക് ജൂലായ് 16ന് നടത്തുന്ന അവസാനഘട്ട പരീക്ഷ എഴുതാൻ അവസരം നൽകും. അതിനുശേഷം പരീക്ഷ ഉണ്ടാകില്ല. ഫോൺ: 0471 2546260.

സർട്ടിഫിക്കറ്റ് പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) - എൻ.സി.എ- ഒ.ബി.സി (കാറ്റഗറി നമ്പർ 36/2022) തസ്തികയിലേക്ക് 23ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 10 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546438.

ഒ.എം.ആർ പരീക്ഷ

വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം, കാറ്റഗറി നമ്പർ 186/2020), ഹൈസ്‌കൂൾ ടീച്ചർ (മലയാളം, കാറ്റഗറി നമ്പർ 255/2021) തസ്തികകളിലേക്ക് 21ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിൽ പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 0471 2546412 എന്ന നമ്പരിൽ ബന്ധപ്പെടണം.
സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 124/2021) തസ്തികയിലേക്ക് 28ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ജയിൽ വകുപ്പിൽ പി.ഡി ടീച്ചർ (പുരുഷൻമാർ മാത്രം, കാറ്റഗറി നമ്പർ 509/2021) തസ്തികയിലേക്ക് 29ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.