ഗുരുവായൂർ: കേന്ദ്ര വനം പരിസ്ഥിതി - ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി അശ്വനി കുമാർ ചൗബേ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷമായിരുന്നു ക്ഷേത്രദർശനം. മന്ത്രിക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ചുറ്റുവിളക്കിൽ ദീപം തെളിക്കാനും മന്ത്രിയെത്തി. രാത്രി ശീവേലിയും ദർശിച്ചാണ് മന്ത്രിയും കുടുംബാംഗങ്ങളും മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിംഗും മന്ത്രിക്ക് നൽകി.
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 6.26 കോടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 6,26,33,032 രൂപ ലഭിച്ചു. ഇന്നലെ വൈകിട്ടാണ് ഭണ്ഡാരം എണ്ണൽ പൂർത്തിയായത്. രണ്ടു കിലോ 425 ഗ്രാം സ്വർണവും 15കിലോ 850ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച ആയിരം രൂപയുടെ 44 നാേട്ടുകളും 500 ന്റെ 88 നാേട്ടുകളും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്ന ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |