SignIn
Kerala Kaumudi Online
Saturday, 20 April 2024 3.29 AM IST

മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകൾക്ക് തൊഴിൽ സംരംഭ യൂണിറ്റുകൾ

vanitha
വനിതകൾക്ക്

മലപ്പുറം: ഫിഷറീസ് വകുപ്പിന് കീഴിലുളള സാഫ് തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ തീരദേശ/ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുളള 20നും 50നും ഇടയിൽ പ്രായമുളള രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്.

പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാരോഗങ്ങൾ ബാധിച്ച കുടുംബത്തിലെ വനിതകൾ, ട്രാൻസ്ജൻഡേഴ്സ്, വിധവകൾ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്ത കുട്ടികൾ, ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുളളവർ എന്നിവർക്ക് മുൻഗണന. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർക്ക് അപേക്ഷിക്കാനാകില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും അടങ്ങുന്നതാണ് പദ്ധതി. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ആയി ലഭിക്കും. ഡ്രൈഫിഷ് യൂണിറ്റുകൾ, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോർ മിൽ, ഹൗസ് കീപ്പിംഗ്, ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, ടൈലറിംഗ് ആൻഡ് ഗാർമെന്റ്സ് യൂണിറ്റുകൾ, മിനി സൂപ്പർമാർക്കറ്റുകൾ, പ്രൊവിഷൻ സ്റ്റോറുകൾ, ട്യൂഷൻ സെന്റർ, കമ്പ്യൂട്ടർ ഡി.ടി.പി സെന്റർ, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഫുഡ് ആൻഡ് ഫുഡ് പ്രൊസസിംഗ് മുതലായവയും പ്രാദേശിക സാധ്യതയുളള യൂണിറ്റുകളും പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകൾ ചെട്ടിപ്പടി, താനൂർ, പുറത്തൂർ, വെട്ടം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ മത്സ്യഭവനുകളിൽ നിന്നും സാഫിന്റെ നോഡൽ ഓഫീസിൽ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. ആധാർ കാർഡ്, റേഷൻ കാർഡ്, ഫിഷർമെൻ ക്ഷേമനിധി പാസ്ബുക്ക്, മുൻഗണനാ സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ 30നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. ഫോൺ: 9745921853, 9947440298, 0494 2666428.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.