വിഴിഞ്ഞം:എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് വയറ് നിറയും വരെ ചിക്കനും പൊറോട്ടയും ഓഫർ ചെയ്ത് ഹോട്ടൽ ഉടമ.പാച്ചല്ലൂർ പൂങ്കുളം ജംഗ്ഷനിൽ സ്വാദ് ഹോട്ടൽ നടത്തുന്ന ദിലീപ് ഖാനാണ് ഓഫർ നൽകി പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.മുൻപ് എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റ സങ്കടം തീർക്കാനാണ് ഇപ്പോൾ തോറ്റ വിദ്യാർത്ഥികൾക്ക് ആഹാരം നൽകുന്നതെന്ന് ദിലീപ് ഖാൻ പറഞ്ഞു.ആവശ്യപ്പെട്ടാൽ ജ്യൂസും വാങ്ങി നൽകും.ഈ വർഷം പരീക്ഷ എഴുതിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത് അതിനായി രജിസ്റ്റർ നമ്പറോ തോറ്റ സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് മാത്രം.ഏതാനും വർഷം മുൻപ് പ്രസ് ക്ലബിനു സമീപം തട്ടുകട നടത്തുകയായിരുന്നു.ദിലീപിന്റെ ഭാര്യാപിതാവും മാതാവും കേരളകൗമുദിയിൽ കാന്റീൻ നടത്തുകയാണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |