SignIn
Kerala Kaumudi Online
Thursday, 28 March 2024 9.41 PM IST

ശ്രീലങ്കയ്ക്ക് ജയം

sreelanka

പല്ലെ ക്കിലെ : ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മഴ നിയമ പ്രകാരം ശ്രീലങ്കയ്ക്ക് 21 റൺസിന്റെ തകർപ്പൻ ജയം. ഇതോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ശ്രീലങ്ക 1-1 ന് ആസ്ട്രേലിയയ്ക്ക് ഒപ്പമെത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47. 4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു നിൽക്കുമ്പോൾ മഴയെത്തി. തുടർന്ന് ആസ്ട്രേലിയയുടെ വിജയ ലക്ഷ്യം 43 ഓവറിൽ 216 റൺസായി പുനർ നിശ്ചയിക്കുകയായിരുന്നു.

എന്നാൽ കൃത്യതയോടെ പന്തെറിഞ്ഞ ലങ്കൻ ബൗളർമാർ കംഗാരുക്കളെ പിടിച്ചു കെട്ടുകയായിരുന്നു. 37.1 ഓവറിൽ 189 റൺസിന് അവർ ഓൾഔട്ടായി.ലങ്കയ്ക്കയി കരുണാരത്നെ മുന്നും ദുഷ്മ മന്ത ചമീര, ധനഞ്ജയ സിസിൽവ , വെല്ലാലെഗെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SREELANKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.