ന്യൂഡൽഹി: ഇഡി നടപടിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എംപിമാരെ അറസ്റ്റു ചെയ്ത സംഭവത്തിൽ പരാതി നൽകാൻ കോൺഗ്രസ് സംഘം തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകും. ഇന്നലെ രാഷ്ട്രപതിയെ കാണാനാണ് തീരുമാനിച്ചതെങ്കിലും തിങ്കളാഴ്ചത്തേക്കാണ് അനുമതി ലഭിച്ചത്. എംപിമാർക്കെതിരായ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കർക്കും അവകാശ ലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |