ന്യൂയോർക്ക് : ഈ ജിറാഫിനെ കണ്ടിട്ട് എന്ത് തോന്നുന്നു ? ശരിക്കും ജീവൻ തുടിക്കുന്ന ശില്പമാണെന്ന് തോന്നും. എന്നാൽ, ഇത് ശരിക്കും ഒരു ചോക്ലേറ്റ് കേക്കാണ്. ! 8 അടി ഉയരവും 73 കിലോ ഭാരവുമുള്ള ഈ ചോക്ലേറ്റ് ജിറാഫിന് പിന്നിൽ അമോറി ഗ്വിചോൻ എന്ന പേസ്ട്രി ഷെഫാണ്. ഫ്രഞ്ച് വംശജനായ ഇദ്ദേഹം 21ാം വയസ് മുതൽ പേസ്ട്രി രംഗത്ത് പ്രശസ്തനാണ്. ഇപ്പോൾ യു.എസിലെ ലാസ് വേഗാസിൽ ദ പേസ്ട്രി അക്കാഡമിയുടെ സഹസ്ഥാപകൻ കൂടിയാണ്. ഏഴ് ദിവസം കൊണ്ടാണ് അമോറി ഈ ചോക്ലേറ്റ് ജിറാഫിന് രൂപം നൽകിയത്. ഈ ചോക്ലേറ്റ് കേക്കിന്റെ എല്ലാ ഭാഗവും ഭക്ഷ്യ യോഗ്യമാണ്.
ജിറാഫ് മാത്രമല്ല, ഒറിജിനലിനെ വെല്ലുന്ന ചോക്ലേറ്റ് ചെസ് ബോർഡിനും അമോറി അടുത്തിടെ രൂപം നൽകിയിരുന്നു. ഇതാദ്യമായല്ല അമോറി ചോക്ലേറ്റ് കൊണ്ട് ജീവൻത്തുടിക്കുന്ന രൂപങ്ങളുണ്ടാക്കുന്നത്. മുമ്പ് ഇതേ മാതൃകയിൽ ബൈക്ക്, റാന്തൽ, ക്രിസ്മസ് ട്രീ, ആന, കാർ, കടലാമ, മുതല, സ്റ്റാച്യു ഒഫ് ലിബേർട്ടി എന്നിങ്ങനെ നിരവധി ചോക്ലേറ്റ് രൂപങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. തന്റെ ചോക്ലേറ്റ് ശില്പങ്ങളുടെ നിർമ്മാണഘട്ടങ്ങൾ അമോറി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും മറക്കില്ല. ഇൻസ്റ്റഗ്രാമിൽ 80 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇദ്ദേഹത്തിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |