വാഷിംഗ്ടൺ: ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിൽ പ്രതികരണവുമായി യു.എസ്. ബി.ജെ.പി വക്താക്കളുടെ പരാമർശത്തെ അപലപിക്കുന്നതോടൊപ്പം പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായതിൽ സന്തോഷമുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
'മതമോ വിശ്വാസവുമായോ ബന്ധപ്പെട്ട സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഉന്നതതലങ്ങളിൽ തങ്ങൾ ഇന്ത്യയുമായി പതിവായി ബന്ധപ്പെടുന്നുണ്ട്. മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കാൻ തങ്ങൾ ഇന്ത്യയ്ക്ക് ഉത്തേജനം നൽകുന്നുണ്ട്."- നെഡ് പ്രൈസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |