കാബൂൾ : ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നവരാണെന്ന് അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പോസ്റ്റർ. അഫ്ഗാനിസ്ഥാനിലെ പല സ്ഥലങ്ങളിലും ഹിജാബ് നിർബന്ധമാണെന്ന് കാട്ടിയുള്ള പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഷോർട്സ്, സുതാര്യമായ വസ്ത്രങ്ങൾ തുടങ്ങിയവ നിയമലംഘനമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലങ്ങളിൾ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്ന് താലിബാൻ നേരത്തെ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |