SignIn
Kerala Kaumudi Online
Friday, 26 April 2024 2.47 AM IST

കേന്ദ്ര പൊലീസ് സേനകളിൽ പത്ത് ശതമാനം സംവരണം, പ്രായപരിധിയിലും ഇളവ്; പ്രതിഷേധങ്ങൾക്കിടെ അഗ്നിവീറുകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

agnipath-protest

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര പൊലീസ് സേനകളിൽ പത്ത് ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അസാം റൈഫിൾസിലും പത്ത് ശതമാനം സംവരണം നൽകും.

നിയമനങ്ങളിൽ അഗ്നിവീർ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവാണ് നൽകുക. ആദ്യ ബാച്ചിന് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് നൽകും.

അതേസമയം, അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസവും തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രെയിനുകൾ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. കർശന സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്‌. ബിഹാറിലെ ജഹനാബാദിൽ ബസിന് തീയിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AGNIPATH PROTESTS, AGNIVEERS, CENTRAL GOVERNMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.