വൈക്കം. ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനിയിൽ ട്രൈബൽ പ്ലസ് പദ്ധതിക്ക് തുടക്കമായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 200 തൊഴിൽ ദിനങ്ങൾ ലഭിക്കുന്ന പദ്ധതിയാണ് എം.ജി.എൻ.ആർ.ഇ.ജിയിൽ ഉൾപ്പെടുത്തി നൽകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.കെ.ശ്രീകുമാർ, ദീപ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മോൾ, ബ്ലോക്ക് എ.ഇ.ഗീത, ജോയിന്റ് ബി.ഡി.ഒ പ്രശാന്ത്, അഖില, ആശാ അഭിഷേക്, കെ.ടി.ജോസഫ്, റെജിമോൻ, ശകുന്തള, സിമി, ജിൻസി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |