ചങ്ങനാശേരി. നവോത്ഥാന നായകനായ അയ്യൻകാളിയുടെ ജീവചരിത്രവും ആശയങ്ങളും സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. അധസ്ഥിത, പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി വലിയ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. എ.കെ.സി.എച്ച്.എം.എസിന്റെ നേതൃത്വത്തിൽ ഇടപ്പള്ളി കോളനിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാഖപ്രസിഡന്റ് ഡി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ.വിജയകുമാർ, ബാബു കുട്ടൻചിറ, ആർ.ശശിധരൻ നായർ, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ജോസി ചക്കാലയിൽ, എ.എൻ രാജൻ, അഭിഷേക് ബിജു, സന്തോഷ്, പി.കെ.ചന്ദ്രൻ, രജീഷ് രാജൻ, ബേബിച്ചൻ അഞ്ചേക്കര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |