ഷിബു ബേബി ജോൺ, സെഞ്ച്വറി കൊച്ചുമോൻ, കെ.സി ബാബു എന്നിവരുടെ നിർമ്മാണ പങ്കാളിത്തത്തിൽ ചിത്രം
ജീത്തു ജോസഫിന്റെ റാമിനുശേഷം മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രം വിവേക് സംവിധാനം ചെയ്യുന്നു.ഫഹദ് ഫാസിൽ ചിത്രം അതിരൻ, റിലീസിന് ഒരുങ്ങുന്ന അമല പോൾ ചിത്രം ദി ടീച്ചർ എന്നീ ചിത്രങ്ങൾക്കുശേഷംവിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ്.ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിന്റെ സിനിമ നിർമ്മാണ സംരംഭമായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്, സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറിഫിലിംസ് കെ. സി ബാബു നിർമ്മാണ പങ്കാളിയായ മാക്സ് ലാബ് എന്നിവർ ചേർന്നാണ് നിർമ്മാണം.എൽ- 353 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയ പേര്.ചിത്രത്തെക്കുറിച്ച് മോഹൻലാലാണ്ഒൗദ്യോഗികമായി പ്രഖ്യപിച്ചത്.ഷിബു ബേബി ജോണുമായി മൂന്നര പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണെന്നും സെഞ്ച്വറി കൊച്ചുമോൻ, കെ.സി ബാബു എന്നിവരുമായി ചേർന്നുള്ള നിർമ്മാണ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ.ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്എന്ന പേരിട്ട നിർമ്മാണകമ്പനി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. സ്വന്തം നിർമ്മാണ കമ്പനിയിലൂടെ ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹമെന്ന് ഷിബുബേബിജോൺ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |