SignIn
Kerala Kaumudi Online
Saturday, 20 April 2024 5.16 AM IST

സ്വർണ ബോണ്ട് വീണ്ടും; വാങ്ങാം നാളെമുതൽ

gold

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നടപ്പുവർഷത്തെ ഗോൾഡ് ബോണ്ട് സ്കീം സീരീസ് -ഒന്നിന്റെ വില്പനയ്ക്ക് നാളെ തുടക്കമാകും. 24 വരെ നീളുന്ന വില്പനയിലൂടെ ഗ്രാമിന് 5,091 രൂപ നിരക്കിൽ ഗോൾഡ് ബോണ്ട് വാങ്ങാം. ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്കൗണ്ട് നൽകുമെന്ന് കേന്ദ്രസർക്കാരും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തികൾക്ക് ഒരു സാമ്പത്തികർഷം നാലുകിലോയും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ട്രസ്‌റ്റുകൾക്കും 20 കിലോയും വരെ വാങ്ങാം. 2.5 ശതമാനം വാർഷിക പലിശനിരക്കാണ് ഗോൾഡ് ബോണ്ട് വാഗ്ദാനം ചെയ്യുന്നത്. ഭൗതിക സ്വർണത്തിന്റെ ഡിമാൻഡും ഇറക്കുമതിയും കുറയ്ക്കാനായി 2015ൽ കേന്ദ്രം ആവിഷ്കരിച്ചതാണ് ഗോൾഡ് ബോണ്ട് പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD BOND, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.