തൃശൂർ: കെഎസ്ആർടി സി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അന്യസംസ്ഥാനക്കാരിയായ യുവതിയോട് പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്കൻ പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയായ സണ്ണിയാണ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. യാത്രക്കാർ അറിയിച്ചതനുസരിച്ച് സ്റ്റാൻഡിൽ എത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് സ്വദേശിയായ യുവതിക്കു നേരെയായിരുന്നു ഇയാളുടെ നഗ്നതാ പ്രദർശനം. ആളെ പൊലീസിന് കാണിച്ചുകൊടുത്തെങ്കിലും പരാതിയൊന്നുമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |