SignIn
Kerala Kaumudi Online
Friday, 19 April 2024 12.33 PM IST

കെ. സുധാകരന്റെ യാത്രയ്‌ക്ക് പൈലറ്റും എസ്കോർട്ടും

k-sudhakaran

തിരുവനന്തപുരം: ഡോളർ കടത്ത് ആരോപണങ്ങളുമായി ബന്ധപ്പെട്ട് അക്രമം വ്യാപിക്കുന്നതിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്ക് പൊലീസിന്റെ കനത്ത സുരക്ഷ. ഇന്നലെ കണ്ണൂരിൽ കെ. സുധാകരന് പൈല​റ്റും എസ്‌കോർട്ടുമായി മൂന്നു ജീപ്പ് പൊലീസ് സംഘത്തെ നിയോഗിച്ചു. സുധാകരന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾക്ക് സായുധ പൊലീസ് സുരക്ഷ നൽകും. ഇതുവരെ സുധാകരന് രണ്ട് ഗൺമാൻമാരുടെ സുരക്ഷയാണുണ്ടായിരുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് ബദലായി സുധാകരനെതിരെ അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.