പാലക്കാട്: യുവജനതാദൾ (എസ്) പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. പി.മഹേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന അഗ്നിപഥ് രാജ്യത്ത് തൊഴിലില്ലായ്മയും തീവ്രവാദവും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും രാജ്യത്ത് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നും യുവാക്കളുടെ മാനസികനില തകർക്കുന്ന അഗ്നിപഥ് എന്ന കരാർ നിയമനം പദ്ധതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും പി.മഹേഷ് അഭിപ്രായപെട്ടു. യുവജനതാദൾ ജില്ലാ സെക്രട്ടറി എം.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രവീൺ, കെ.വിജീഷ്, അഭിലാഷ് എന്നിവർ പങ്കെടുത്തു. കോട്ടമൈതാനത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |