കാസർകോട്: കർഷകശ്രീ പാൽ വിതരണ കമ്പനിയുടെ ചെർക്കള ഓഫീസിൽ മേശ വലിപ്പിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപയാണ് കവർന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് കവർച്ച നടന്നത്. കാഷ്യർ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. മുൻ ഭാഗത്തെ വാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് കർഷകശ്രീയുടെ ജില്ലാ ഡിസ്ട്രിബ്യൂട്ടർ ഇ.അബ്ദുല്ല കുഞ്ഞിയേയും വിദ്യാനഗർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. രണ്ട് പേർ അകത്ത് കടന്ന് പണം മോഷ്ടിക്കുന്നതിന്റെയും ഒരാൾ പുറത്ത് നിൽക്കുന്നതിന്റെയും ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുറത്തെ കാമറയുടെ വയർ മുറിച്ച് മാറ്റിയ ശേഷമാണ് സംഘം കവർച്ച നടത്തിയത്. ഓഫീസിലെ ഫയലുകളും മറ്റും വാരി വലിച്ചെറിഞ്ഞ നിലയിലാണ്. ഓഫീസ് വാതിൽ തകർക്കാനുപയോഗിച്ച കമ്പി പാര ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |