SignIn
Kerala Kaumudi Online
Friday, 19 April 2024 4.02 PM IST

സ്നേഹഭവനം താക്കോൽദാനം 20 ന്

scuot

കാസർകോട്:കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷൻ വിഷൻ 2021-26ന്റെ ഭാഗമായി പാവപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനം പദ്ധതിപ്രകാരം ജില്ലയിൽ നിർമ്മിച്ച മൂന്നു വീടുകളുടെ താക്കോൽദാന കർമ്മം 20 ന് വൈകിട്ട് മൂന്ന് മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. കാസർകോട്, മഞ്ചേശ്വരം, കുമ്പള ലോക്കൽ അസോസിയേഷൻ പരിധിയിൽപെട്ട സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കുടുംബത്തിൽ ഉള്ള കുട്ടികൾക്കാണ് വീട് നിർമ്മിച്ചത്.അദ്ധ്യാപകർ, വിദ്യാർത്ഥികൾ,നാട്ടുകാർ,പി.ടി.എ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ കൈകോർത്താണ് മൂന്ന് സ്നേഹഭവനങ്ങൾ പൂർത്തിയാക്കിയത്. നാലാമത്തെ ഭവനം ചടങ്ങിൽ പ്രഖ്യാപിക്കും. ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ:സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ യുടെ അധ്യക്ഷതയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ താക്കോൽ ദാനം നിർവ്വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SNEHABHAVANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.