മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന "വാതിൽപ്പടി സേവന പദ്ധതി"യുടെ പരിശീലനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ(കില) നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ ശ്രേദ്ധേയം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരയ്ക്കൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ. ശിവപ്രസാദ്, സുനിത ഏബ്രഹാം, സുജാതാ മനോഹരൻ , പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു, കില മാവേലിക്കര ബ്ലോക്ക് കോർഡിനേറ്റർ വി.ശ്രീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |