മലപ്പുറം: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ആദിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സജാദ്, ജില്ലാ കമ്മിറ്റി അംഗം എ.ജ്യോതിക എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും എസ്.എഫ്.ഐ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടന്നു. ജില്ലാ സെക്രട്ടറി എം. സജാദ് മങ്കടയിലും, ജില്ലാ പ്രസിഡന്റ് എൻ. ആദിൽ തിരൂരിലും, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ഹരിമോൻ കോട്ടക്കലിലും, പി. അക്ഷര അരീക്കോടും, ടി.സ്നേഹ വളാഞ്ചേരിയിലും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |