SignIn
Kerala Kaumudi Online
Thursday, 18 April 2024 11.15 PM IST

അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പിടികൂടി

crime

ചങ്ങരംകുളം: ചിയ്യാനൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഗ്യാസ് സിലിണ്ടർ ഫില്ലിംഗ് പിടികൂടി. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തി. പൊലീസെത്തി ബംഗാൾ സ്വദേശികളായ സബോ സച്ചിൻ(31), ഹർദൻ ബെഹ്ര(26) എന്നീ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഗ്യാസ് ഏജന്റാണ് നടത്തിപ്പുകാരനെന്നാണ് പിടിയിലായവർ നൽകിയ വിവരം.

ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തെ ഭാരത് ഗ്യാസ് സിലിണ്ടർ കൊണ്ടുപോവുന്ന വാഹനം ഗ്യാസ് സിലിണ്ടറുമായി ആൾതാമസമില്ലാത്ത പ്രദേശത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന്
വാർഡംഗം മജീദും പ്രദേശത്തെ സിവിൽ പൊലീസ് ഓഫീസർ മധുസൂദനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് അനധികൃത ഫില്ലിംഗ് നടന്നിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.