ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും സൈനിക ജോലി ആഗഹിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുന്നതായും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കൊവിഡാനന്തര രോഗങ്ങളെ തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി പ്രസ്താവനയിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. അക്രമങ്ങളില്ലാതെ സമാധാനപരമായി ശബ്ദമുയർത്തണം. അഗ്നിപഥ് പദ്ധതി ദിശയില്ലാത്തതാണ്. പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേന്ദ്ര സർക്കാർ കേൾക്കുന്നില്ല. സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താല്പര്യങ്ങൾ പരിഗണിക്കാതെയാണ് ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സോണിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |