തിരുവനന്തപുരം: തുടർച്ചയായി ആറാം തവണയും നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചു. തിരുവനന്തപുരം മേജർ അതിരൂപത വികാർ ജനറലും എം.എസ്.സി സ്കൂൾസ് കറസ്പോണ്ടന്റുമായ മോൺ.ഡോ. വർക്കി ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ കർദ്ദിനാൾ മോറാൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ പേരിൽ കുട്ടികളെയും അദ്ധ്യാപകരെയും അനുമോദിച്ചു.വാർഡ് കൗൺസിലറും നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ ജോൺസൺ ജോസഫ്,പ്രിൻസിപ്പൽ ഫാ.ജോസ് ചെരുവിൽ,ഹെഡ്മിസ്ട്രസ് റാണി എം. അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |