മട്ടാഞ്ചേരി: ത്യാഗസന്ദേശം പകർന്ന് ജൈനാചാര്യൻ ഹൻസ് രാജ് കൊച്ചിയിലെത്തി. ജൈന സമൂഹത്തിലെ മൂർത്തി പൂജയില്ലാത്ത സ്ഥാനക് വാസി വിഭാഗത്തിലെ ആചാര്യനാണ് ഹൻസ് രാജ്. വർധമാന മഹാവീർ തത്വങ്ങളും കൽപ്പസൂത്ര മതഗ്രന്ഥത്തിലുമടിസ്ഥാനമായുള്ള ധർമ്മ പ്രചരണത്തിൽ ഭാരത പര്യടനത്തിന്റെ ഭാഗമായാണ് ജൈനാചാര്യൻ കൊച്ചി ജൈനക്ഷേത്രത്തിലെത്തിയത്. രാജസ്ഥാൻ ജോദ് പൂറിൽവെച്ചാണ് ആചാര്യ സുഖ് ചന്ദ്ജി മഹാരാജിൽ നിന്ന് 2006ൽ സന്യാസദീക്ഷ സ്വീകരിച്ചത്.ഗുരുവിനോപ്പമുള്ള യാത്രയിലും തുടർന്ന് ഒറ്റയ്ക്കുമുള്ള ഭാരതപര്യടനത്തിനിടെയാണ് കൊച്ചിയിലെത്തിയത്. ജീവജാലങ്ങളോട് കരുണ കാണിച്ച് സസ്യഭുക്കായി ജീവിക്കണമെന്നാണ് ആചാര്യ ഹൻസ് രാജ് ഉപദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |